SignIn
Kerala Kaumudi Online
Thursday, 25 April 2024 10.17 PM IST

അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാ കൺവെൻഷൻ

inogration

പാലക്കാട്: അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാ കൺവെൻഷൻ നടത്തി. കുഴൽമന്ദം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ.സുരേഷ് ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിലവിലുള്ള കേന്ദ്ര- കേരള സർക്കാറുകൾ എഴുത്തച്ഛൻ അടങ്ങുന്ന പിന്നാക്ക വിഭാഗങ്ങളോടുള്ള അനീതി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എല്ലാ എഴുത്തച്ഛൻ കുടുംബാഗങ്ങളിൽ നിന്നും ഒപ്പുശേഖരിച്ച് ഭീമഹർജി കൊടുക്കാനും വരുന്ന ആഗസ്റ്റ് മാസത്തിൽ ജില്ലാ സമ്മേളനം നടത്താനും കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ശശീന്ദ്രൻ വി.എറാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ഗോപാലകൃഷ്ണൻ, പി.ചിന്നൻ എഴുത്തച്ഛൻ, കെ.എൻ.വാസുദേവൻ, തങ്കപ്പൻ, ആർ.രാധാകൃഷ്ണദാസ്, കെ.ബാബു ചേരുംകോട്, സുധീർ കൊളുമ്പ്, ഏഴക്കാട് രാമകൃഷ്ണൻ, അഡ്വ. സന്തോഷ്, പി.ഗുരുവായൂരപ്പൻ, ബാബു കുന്നത്ത്, എം.സി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CONVENSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.