പാലക്കാട്: മുഖ്യമന്ത്രിയുടെ കറുപ്പ് വിരുദ്ധതക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നഗരത്തിൽ കറുപ്പ് വസ്ത്രമണിഞ്ഞും കറുത്ത ബലൂൺ പറത്തിയും പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ഫെബിൻ, സംസ്ഥാന നിർവാഹക സമിതിയംഗം എം.പ്രശോബ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, വിനോദ് ചെറാട്, സി.വിഷ്ണു, സി.നിഖിൽ, അനുപമ പ്രശോഭ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |