പാലക്കാട്: മരുതറോഡ് പഞ്ചായത്ത് കല്ലേപ്പുള്ളി ഇന്ദിരാഗാന്ധി മൾട്ടി പർപ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും പ്രസിഡന്റായി ആർ.വിഷ്ണുദാസ് തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിംഗ് ഓഫീസർ സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി.സച്ചിദാനന്ദൻ (വൈസ് പ്രസിഡന്റ്), പ്രീജ പ്രേമദാസ് (ഓണററി സെക്രട്ടറി), സി.രാമകൃഷ്ണൻ, എ.ശ്രീനിവാസൻ, എം.പി.ലീലാവതി, എം.തത്തരാജൻ, കെ.രവീന്ദ്രൻ നാമ്പള്ളം, കെ.വേണുഗോപാലൻ, സി.രവീന്ദ്രൻ മുണ്ടക്കോട്, കെ.പുഷ്പലത (ഭരണസമിതി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ പത്ത് വർഷമായി ഇന്ദിരാഗാന്ധി മൾട്ടി പർപ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പാവപ്പെട്ട കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സഹായം ചെയ്തു വരുന്നുണ്ട്. കൊവിഡ് കാലത്ത് മരണപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങളും രോഗികൾക്ക് ആവശ്യമുള്ള സഹായങ്ങളും ചെയ്തിരുന്നു. എല്ലാ വർഷവും എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥിനികളിൽ സമ്പൂർണ എ പ്ലസ് നേടിയവർക്ക് കാഷ് അവാർഡും പ്രോത്സാഹന സമ്മാനങ്ങളും നൽകി വരാറുണ്ട്. കൂടാതെ പാവപ്പെട്ട കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സാമ്പത്തിക സഹായങ്ങളും സൊസൈറ്റി നൽകി വരാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |