SignIn
Kerala Kaumudi Online
Friday, 29 March 2024 12.14 PM IST

കുളക്കാടൻ മലയിൽ റോക്ക് ഫോറസ്റ്റ് പദ്ധതിയുമായി വിദ്യാർത്ഥികൾ

inogration

ചെർപ്പുളശ്ശേരി: റോക്ക് ഫോറസ്റ്റ് എന്ന പേരിൽ കുളക്കാടൻ മല കേന്ദ്രീകരിച്ച് വ്യത്യസ്ഥമായ പരിസ്ഥിതി പ്രവർത്തന പദ്ധതിയുമായി കുളക്കാട് എ.എൽ.പി സ്‌കൂൾ. മലയടിവാരത്തെ ഡോ. കലാമണ്ഡലം രാമൻകുട്ടിയുടെ കേളീരവത്തിൽ നടന്ന ചടങ്ങിൽ കെ.പ്രേംകുമാർ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. റോക്ക് ഫോറസ്റ്റ് മാർഗരേഖ ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയാസ് ജലാലുദീൻ ലബ്ബ ചെർപ്പുളശ്ശേരി ബി.പി.സി എം.പ്രിയേഷിന് നൽകി പ്രകാശനം ചെയ്തു. കുളക്കാടൻ മലയും കുളക്കാടും എന്ന അന്വേഷണ പ്രൊജക്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ നിർവഹിച്ചു. പൊതുപ്രവർത്തകരായ എ.എസ്.കൃഷ്ണൻ, കെ.എ.അരുൺ കുമാർ, യുവചേതന ക്ലബ്ബ് ഭാരവാഹി സി.നിതിൻ, ലിബർട്ടി ക്ലബ്ബ് ഭാരവാഹി എ.നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

നന്മകരങ്ങളാൽ നന്മമരങ്ങൾ എന്ന റോക്ക് ഫോറസ്റ്റ് തൈ നടൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.കെ.ഗിരീഷ്, പരിസ്ഥിതി പ്രവർത്തകൻ സുരേഷ് ബാബു, കെ.എൻ.ലക്ഷ്മണൻ, അദ്ധ്യാപകരായ എം.സുജാത, പി.എച്ച്.സിന്ധു, എ.അജിത്ത് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഉപയോഗശൂന്യമായ പാറക്കെട്ടുകൾ ഉപയോഗയോഗ്യമാക്കുക എന്നതാണ് റോക്ക് ഫോറസ്റ്റ് അഥവാ പാറകൾ പൂക്കുമ്പോൾ എന്ന പദ്ധതിയുടെ ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ROCK FOREST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.