SignIn
Kerala Kaumudi Online
Friday, 19 April 2024 5.15 PM IST

ജില്ലയിൽ വിജയം 98.98%

sslc

പാലക്കാട്: കൊവിഡ് കാലത്തെ ഓഫ്‌ലൈൻ, ഓൺലൈൻ പഠനവുമായി എസ്.എസ്.എൽ.സി പരീക്ഷ നേരിട്ട ജില്ലയ്ക്ക് 98.98 ശതമാനം വിജയം. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ 99.17 ശതമാനം പേർ വിജയിച്ചു. മണ്ണാർക്കാട്- 99.07 ശതമാനവും പാലക്കാട്- 98.82 ശതമാനവുമാണ് വിജയം. 2801 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. സമ്പൂർണ എ പ്ലസ് നേടിയതിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. 2177 പെൺകുട്ടികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. 624 ആൺകുട്ടികളും സമ്പൂർണ എ പ്ലസ് നേടി. ഒറ്റപ്പാലം, പാലക്കാട്, മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലകളിലായി 118 സ്‌കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ 47 സർക്കാർ സ്‌കൂളുകളും 34 എയ്ഡഡ് സ്‌കൂളുകളും 37 അൺഎയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടും.

ജില്ലയിൽ 39,355 പേർ പരീക്ഷയെഴുതിയതിൽ 38,955 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. വിജയിച്ചവരിൽ 19,634 പേർ ആൺകുട്ടികളും 19,338 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിൽ ഒറ്റപ്പാലം, പാലക്കാട്, മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലകളിലായി 16,784 വിദ്യാർത്ഥികളാണ് ആകെ പരീക്ഷ എഴുതിയത്. ഇതിൽ 16,643 പേർ ജയിച്ചു. 1040 പേർ സമ്പൂർണ എ പ്ലസ് നേടി. എയ്ഡഡ് മേഖലയിൽ 19,925 കുട്ടികൾ പരീക്ഷ എഴുതിയതിൽ 19,670 പേർ വിജയിച്ചു. 1203 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. അൺഎയ്ഡഡ് മേഖലയിൽ 2687 കുട്ടികളാണ് ആകെ പരീക്ഷ എഴുതിയത്. ഇതിൽ 2683 പേർ വിജയിച്ചു. 563 പേർക്ക് സമ്പൂർണ എ പ്ലസ് ഉണ്ട്. എല്ലാവിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുത്തനെ താഴ്ന്നു. 2021ൽ 9083 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു.
ജില്ലയിലെ വിജയശതമാനം കഴിഞ്ഞവർഷം 99.35 ശതമാനമായിരുന്നു. പത്താം സ്ഥാനത്തുനിന്ന് 11ാം സ്ഥാനത്തേക്ക് താഴ്ന്നു. കഴിഞ്ഞ വർഷത്തേക്കാൾ വിജയത്തിൽ ഇത്തവണ 0.37 ശതമാനത്തിന്റെ കുറവാണുണ്ടായത്. കൊവിഡ്മൂലം കലാകായിക മത്സരങ്ങളൊന്നും നടക്കാതിരുന്നതിനാൽ ഇത്തവണയും ഗ്രേസ് മാർക്ക് നൽകിയിട്ടില്ല. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ഇന്നുമുതൽ 22വരെ ഓൺലൈനായി നൽകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SSLC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.