പട്ടാമ്പി: വൈദ്യുതി വകുപ്പ് ചുണ്ടമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച സോളാർ പ്ലാന്റ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനവും എം.എൽ.എ നിർവഹിച്ചു. കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.രമണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ഇസഹാഖ്, പഞ്ചായത്തംഗങ്ങളായ ഖദീജ, എം.കെ.ശ്രീകുമാർ, പി.രജനി, എൻ.പി.സുധാകരൻ, പി.ടി.എ പ്രസിഡന്റ് സി.അസൈനർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |