പട്ടാമ്പി: സംരംഭക ദിനാചരണത്തിന്റെ ഭാഗമായി സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്ക് പട്ടാമ്പി നഗരസഭയിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ടി.പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായങ്ങളും മാർഗനിർദേശങ്ങളും ഹെൽപ്പ് ഡെസ്കിൽ നിന്ന് ലഭിക്കും. ഇതിനായി വ്യവസായ വകുപ്പിൽ നിന്നുള്ള രണ്ട് ഇന്റേണുകളുടെ സേവനം ഓഫീസ് പ്രവർത്തന സമയത്ത് നഗരസഭയിൽ ലഭ്യമാവും. ഫോൺ: 9048878715. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.വിജയകുമാർ, പി.ആനന്ദവല്ലി, പി.കെ.കവിത, നഗരസഭ കൗൺസിലർമാരായ എം.ശ്രീനിവാസൻ, പി.കെ.മഹേഷ്, നഗരസഭ സെക്രട്ടറി ഇ.നാസിം, ഷഹാന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |