SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.29 AM IST

വിദ്യാലയം ദത്തെടുക്കലും പുസ്തക വിതരണവും

school

ശ്രീകൃഷ്ണപുരം: ലയൺസ് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവാഴിയോട് ഗവ.എൽ.പി സ്‌കൂൾ, തലയിണക്കാട് ഗവ.എ.എൽ.പി എന്നിവയുടെ ദത്തെടുക്കൽ പ്രഖ്യാപനം നടത്തി. തിരുവാഴിയോട് ഗവ.എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയുടെയും ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തക വിതരണോദ്ഘാടനവും വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. ലയണസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് അഡ്വൈസർ എ.കെ.ഹരിദാസ് പ്രഖ്യാപനം നടത്തി. ശ്രീകൃഷ്ണപുരം ലയണ്സ് ക്ലബ് പ്രസിഡന്റ് കെ.ആർ.അരുൺ രവി, ക്ലബ് സെക്രട്ടറി ഭാസ്‌ക്കർ പെരുമ്പിലാവിലാവിൽ, സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ഗംഗാധരൻ മഠത്തിൽ, മണികണ്ഠൻ.എം, സി.എ. രാമകൃഷ്ണൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

തലയിണക്കാട് എ.എൽ.പി സ്‌കൂളിൽ ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗം എസ്. ജയശ്രീ പ്രഖ്യാപനം നടത്തി. പി.ടി.എ പ്രസിഡന്റ് ബിന്ദു അദ്ധ്യക്ഷത വഹിച്ചു. രണ്ടു സ്‌കൂളിലും അർഹരായ വിദ്യാർത്ഥികൾക്ക് ധനസഹായവും ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.