SignIn
Kerala Kaumudi Online
Thursday, 25 April 2024 6.29 AM IST

കർഷകർക്ക് ആശ്വാസമായി വിള ഇൻഷ്വറൻസ്

crop-insurance

പാലക്കാട്: കൃഷിഭവനുകൾ കേന്ദ്രീകരിച്ച് വിള ഇൻഷ്വറൻസ് വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. മുഴുവൻ കർഷകരെയും പദ്ധതിയിൽ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നിവയിലൂടെയുള്ള നഷ്ടങ്ങൾക്ക് ഉല്പാദന ചെലവിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി. കൃഷിവകുപ്പിന്റെ പോർട്ടലിലാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്. കർഷകർ ഓരോ വിളയുടെ ആരംഭത്തിലും നിശ്ചിത തുക പ്രീമിയം അടച്ച് ഇൻഷ്വർ ചെയ്യണം. ഒരു വർഷത്തേക്കും മൂന്ന് വർഷത്തേക്കും ഒരു മിച്ച് പ്രീമിയം അടയ്ക്കാം. കൃഷിനാശം ഉണ്ടായാൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കും.

രജിസ്റ്റർ ചെയ്യാൻ വെബ് പോർട്ടൽ: www.aims.kerala.gov.in. ആവശ്യമായ രേഖകൾ: കരമടച്ച രസീത്, ആധാർ, ബാങ്ക് പാസ് ബുക്ക്, മൊബൈൽ നമ്പർ.

വിള- ഇൻഷ്വറൻസ് തുക- കർഷകർ അടയ്‌ക്കേണ്ട തുക

വാഴ...........................300000....3.5%
മരച്ചീനി.....................125000....3%
പച്ചക്കറി വിളകൾ....40000......5%
നെല്ല്........................80000........2%
കവുങ്ങ്...................100000..... 5%
കുരുമുളക്.............50000....... 5%
ഇഞ്ചി......................100000......5%
മഞ്ഞൾ..................60000........5%
ജാതി.....................55000.........5%

പ്രീമിയവും നഷ്ടപരിഹാരവും

​ ​10 തെങ്ങ്: 7 വർഷം വരെ പ്രീമിയം ഒരു രൂപ.

നഷ്ടപരിഹാരം: ആദ്യ 3 വർഷം വരെ തെങ്ങ് ഒന്നിന് 200 രൂപ, 3 മുതൽ 7 വർഷം വരെ 400 രൂപ.

​ ​10 കവുങ്ങ്: 6 വർഷം വരെ പ്രീമിയം 1.50 രൂപ.

നഷ്ടപരിഹാരം: 3 വർഷം വരെ ഒന്നിന് 50 രൂപ, 3 മുതൽ 7 വർഷം വരെ 80 രൂപ.

​ ​25 റബർ: 7 വർഷം വരെ ഒന്നിന് 1.50 രൂപ. 7 വർഷത്തിന് മുകളിൽ ടാപ്പിംഗ് ഉള്ളവയ്ക്ക് 3 രൂപ.

നഷ്ടപരിഹാരം: 3 വർഷം വരെ. ഒന്നിന് 200 രൂപ. 3 മുതൽ 7 വർഷം വരെ 600 രൂപ, ടാപ്പിംഗ് ഉള്ളതിന് 1000 രൂപ.

​ ​കുരുമുളക് താങ്ങുമരം: 4 വർഷം വരെ 15 എണ്ണത്തിന് 7.50 രൂപ.

നഷ്പരിഹാരം: ആദ്യ 2 വർഷം തണ്ട് ഒന്നിന് 50 രൂപ, 2 മുതൽ 4 വർഷം വരെ 100 രൂപ.

​ ​പച്ചക്കറി (മിനിമം 10 സെന്റ്): ഒരു സെന്റിന് 10 രൂപ.

നഷ്ടപരിഹാരം: പന്തലില്ലാതെ ഹെക്ടർ ഒന്നിന് 25,000 രൂപ. പന്തലുള്ളതിന് 40,000 രൂപ.

​ ​നെല്ല് (മിനിമം. 25 സെന്റ്): നട്ട് അല്ലെങ്കിൽ വിതച്ച് 15 മുതൽ 45 ദിവസം വരെ 25 രൂപ.

നഷ്ടപരിഹാരം: 45 ദിവസത്തിനകം. ഹെക്ടറിന് 15,000 രൂപ. 45 ദിവസത്തിന് മുകളിൽ 35,000 രൂപ

​ ​ഏത്തവാഴ (മിനിമം10) ഒരുമാസം മുതൽ 3 മാസംവരെ വാഴ ഒന്നിന്. 3 രൂപ.

നഷ്ടപരിഹാരം: കുലയ്ക്കാത്തതിന് 150 രൂപ. കുലച്ചതിന് 200 രൂപ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CROP INSURANCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.