ചെർപ്പുളശ്ശേരി: യാത്രയ്ക്കിടെ വിശ്രമിക്കാൻ നെല്ലായ പഞ്ചായത്തിൽ 'ടേക് എ ബ്രേക്ക്' കേന്ദ്രം വരുന്നു. പേങ്ങാട്ടിരി സെന്ററിൽ ആരംഭിക്കുന്ന ടേക് എ ബ്രേക്ക് കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം പി.മമ്മിക്കുട്ടി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് സി.എഫ്.സി ഫണ്ടിൽ നിന്നനുവദിച്ച 40 ലക്ഷം രൂപയും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച പത്തുലക്ഷവും വിനിയോഗിച്ചാണ് കേന്ദ്രം പണിയുന്നത്. ഇരുനിലകളിലായി ശുചിമുറികൾ, കഫ്റ്റേരിയ, ഫീഡിംഗ് റൂം, വിശ്രമമുറി, ബസ് കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ സജ്ജീകരിക്കും.
പഞ്ചായത്ത് പ്രസിഡന്റ് കെ.അജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.സുധാകരൻ മുഖ്യാതിഥിയായി. സി.ബാബു, കെ.നസീമ, കെ.പി.വസന്ത, പി.കെ.മുഹമ്മദ് ഷാഫി, എ.മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |