ഷൊർണൂർ: റോട്ടറി ഇന്റർനാഷണലിന്റെ ആശാകിരണം പദ്ധതിയുടെ ഭാഗമായി ഷൊർണൂർ റോട്ടറി ക്ലബ്ബ് പാവപ്പെട്ട 13 കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ഷൊർണൂർ റോട്ടറി ക്ലബ്ബ് നടത്തുന്ന സേവനങ്ങളെ ഗവർണർ പ്രശംസിച്ചു. കുളപ്പുള്ളി ഗസീബോ ഹെറിറ്റേജിൽ നടന്ന പരിപാടിയിൽ വി.കെ.ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ഷൊർണൂർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. സജയ് മാത്യു, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യൻ, ടി.ആർ.വിജയകുമാർ, യു.ആർ.പ്രദീപ്, രാജ്മോഹൻ നായർ, ഗീത എബ്രഹാം, എ.എം.സാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |