അഗളി: പുതൂർ ഗ്രാമപഞ്ചായത്തിലെ കുറുമ്പ സമുദായക്കാർ താമസിക്കുന്ന മുരുഗള, കിണറ്റുകര ഊരുകളിലേക്ക് ഭവാനി പുഴയ്ക്ക് കുറുകെ നിർമ്മിച്ച തൂക്കുപാലത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ മൃൺമയി ജോഷി നിർവഹിച്ചു. പട്ടികവർഗ വികസന വകുപ്പിന്റെ 2021- 22 വർഷത്തിലെ പക്കേജിൽ ഉൾപ്പെടുത്തി അട്ടപ്പാടി ഫാമിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പാലം നിർമ്മിച്ചത്. മഴക്കാലത്ത് ഉൾപ്പടെ പുഴമുറിച്ച് കടന്നാണ് പ്രദേശവാസികൾ റോഡിലേക്കെത്തിയത്. ഇതിന് പരിഹാരമായാണ് 100 മീറ്റർ വീതം വരുന്ന രണ്ട് പാലങ്ങൾ നിർമ്മിച്ചിട്ടുള്ളത്. എം.ആർ.എസിൽ നടന്ന പരിപാടിയിൽ ഒറ്റപ്പാലം സബ് കളക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ഡി.ധർമ്മലശ്രീ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |