ചിറ്റൂർ: ചിറ്റൂർ ഗവ. കോളേജിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാമ്പത്തിക ശാസ്ത്ര വിഭാഗം 'മികച്ച ഭാവിയിലേക്ക് ഒരു സാമ്പത്തിക വീക്ഷണം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാമ്പത്തിക വിദഗ്ദ്ധൻ പി.സി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. ലോകസാമ്പത്തിക ഘടനയിൽ വന്നുകൊണ്ടിരിക്കുന്ന ആധുനിക കാഴ്ചപ്പാടുകളും കേരള സമ്പത്ത്ഘടനയുടെ പ്രത്യേകതകളും ശ്രീലങ്കൻ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു. സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇ- മാഗസിൻ പ്രകാശനം സിൻഡിക്കേറ്റ് മെമ്പർ ഡോ. ജി.റിജുലാൽ നിർവഹിച്ചു. ഡോ. പി.മുരുകൻ, എം.വി.വിജയകൃഷ്ണൻ, വകുപ്പ് മേധാവി ഡോ. എ.സി.കവിത, എൻ.എസ്.ബ്രിജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |