അഗളി: അട്ടപ്പാടിയോടും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയോടുമുള്ള സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതീകാത്മക തെരുവ് ചികിത്സയും പ്രതിഷേധ സമരവും സംഘടിപ്പിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ മരുന്ന്, ജീവനക്കാർ, വെള്ളം,വൈദ്യുതി, ക്യാന്റീൻ എന്നീ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.സരിൻ ഉദ്ഘാടനം ചെയ്തു. ആദിവാസി സമൂഹത്തിന്റെ ചികിത്സാ അവകാശങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ വീഴ്ചകൾ ഇനിയും ആവർത്തിച്ചാൽ ശക്തമായ ബഹുജന സമരത്തിന് അട്ടപ്പാടി സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് മുഖ്യപ്രഭാഷണം നടത്തി. കെ.ജെ.മാത്യു, കനകരാജ്, സെന്തിൽ കുമാർ, സതീഷ് പുതൂർ, രാജൻ ആമ്പാടത്ത്, സിജാദ് അമ്പലപ്പാറ, ശ്രീക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |