മണ്ണാർക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.എസ്.ശബരിനാഥിനെ അറസ്റ്റുചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോപ്പാടത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. സി.ജെ.രമേഷ്, എ.അസൈനാൽ, കെ.ജി.ബാബു, ഉമ്മർ മനച്ചിത്തൊടി, ഷിഹാബ് കുന്നത്ത്, ടി.കെ.ഇപ്പു, സിജാദ് അമ്പലപ്പാറ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |