കോങ്ങാട്: കേരളശ്ശേരി ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ചാന്ദ്രയാൻ ദിനം ആചരിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക പി.രാധിക ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, പുസ്തക പ്രകാശനം എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപകരായ കെ.കൃഷ്ണൻ കുട്ടി, ആർ.കവിത, കെ.ബിന്ദു, വി.എം.നൗഷാദ്, എ.എൻ.ദിവ്യ, എം.സ്നേഹ വർമ്മ, കെ.സുജി, എം.മിനി എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ അദ്വിദ് വി.കുമാർ ഒന്നാംസ്ഥാനവും, കെ.ടി.ഇസ്ര ഫാത്തിമ രണ്ടാംസ്ഥാനവും, കെ.ഹരികൃഷ്ണൻ, അവിനാഷ് പി.നായർ, എം.എസ്.ശോഭിക എന്നിവർ മൂന്നാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |