പാലക്കാട്: കഞ്ചിക്കോട് മലമ്പുഴ റോഡിലെ പന്നിമടയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കഞ്ചിക്കോട്ടേക്ക് വരികയായിരുന്ന നിർമ്മാണാവശ്യങ്ങൾക്കായി കൊണ്ടുപോകുന്ന മുള, പലക എന്നിവ കയറ്റിയ വന്ന വാനാണ് മറിഞ്ഞത്. അപകടത്തിൽ വാഹനത്തിനു മുകളിൽ ഇരുന്നിരുന്ന രാമശ്ശേരി കോവിൽപാളയം സ്വദേശി സെൽവരാജിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വാഹനത്തിന്റെ ക്യാബിനിൽ ഉണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കഞ്ചിക്കോട് അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ ആർ. ഹിതേഷ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |