SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.24 AM IST

ഉന്നത വിജയികളെ അനുമോദിച്ചു

anumodanam
ചെർപ്പുളശ്ശേരി നഗരസഭ സംഘടിപ്പിച്ച അനുമോദന ചടങ്ങ്.

ചെർപ്പുളശ്ശേരി: നഗരസഭയുടെ നേതൃത്വത്തിൽ ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇ.എം.എസ് ടൗൺ ഹാളിൽ നടന്ന പരിപാടി പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയോത്സവം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 105 കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു. നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി.ടി. സാദിക്ക് ഹുസൈൻ, വി.പി. ഷമീജ്, പി. വിഷ്ണു, കെ.ടി. പ്രമീള, കെ. മിനി, കൗൺസിലർമാരായ കെ.എം ഇസ്ഹാഖ്, മൊയ്തീൻ കുട്ടി, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചെർപ്പുളശ്ശേരി നഗരസഭ അനുമോദിച്ചപ്പോൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.