കൊല്ലങ്കോട്: വനം വകുപ്പ് നെല്ലിയാമ്പതി സെക്ഷനിലെ ബീറ്റ്ഫോറസ്റ്റ് ഓഫീസർ അനൂപ് ചന്ദ്രനെ (44) കാൺമാനില്ലെന്ന് പിതാവ് ചന്ദ്രശേഖരൻ പിള്ള കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ 11-ാം തിയതി വൈകീട്ട് നാലിനും ആറിനുമിടയിലാണ് കാണാതായതെന്ന് പറയുന്നു. കൊല്ലങ്കോട് വെള്ളാന്തറ സീനാ ഭവനിലാണ് താമസം. 15-ാം തിയതി വരെ അവധിയെടുത്തതായും പറയുന്നു. ഭക്തനും വിശ്വാസിയുമായ അനൂപ് ചന്ദ്രൻ ക്ഷേത്ര ദർശനത്തിനായി പോയതായിരിക്കാമെന്നാണ് സഹപ്രവർത്തകരുടെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |