മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന ഉബൈദ് ചങ്ങലീരി രക്ത ദാന സേനയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രകതം ദാനം ചെയ്യാൻ സന്നദ്ധരായ യുവാക്കളുടെ ലിസ്റ്റ് തയ്യാറാക്കി ഗ്രൂപ്പ് നിർണയം നടത്തിയും ഡൊണേഷൻ സ്വീകരിച്ചും ആവശ്യക്കാരായ രോഗികളെ സഹായിക്കുന്നതാണ് പദ്ധതി. ഉബൈദ് ചങ്ങലീരിയുടെ പന്ത്രണ്ടാമത് അനുസ്മരണത്തിന്റെ ഭാഗമായി നടത്തുന്ന രക്തദാന സേനയുടെ പ്രവർത്തനം സെപ്തംബർ ഒന്നിന് ആരംഭിക്കും. രക്തദാന സേനയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പടുവിൽ മാനു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ താളിയിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.കെ. കുഞ്ഞയമു, മനാഫ് കോട്ടോപ്പാടം, ഷൗക്കത്ത് പുറ്റാണിക്കാട്, ഫസലു കണ്ടമഗലം, ഉനൈസ് കൊമ്പം, മുനീർ പടുവിൽ, ഖാദർ പടുവിൽ, അസീസ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |