ശ്രീകൃഷ്ണപുരം: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കായി 'ലോകസമാധാനം' എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസമത്സരവും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു. 20 സ്കൂളുകളിൽ നിന്നായി 168 വിദ്യാർത്ഥികൾ പങ്കെടുത്തു. ലയൺസ് ക്ലബ് ഡിസ്ട്രിക് അഡ്വൈസർ എ.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.ആർ. അരുൺ രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭാസ്കർ പെരുമ്പിലാവിൽ, ട്രഷറർ ഡോ.എൻ. അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് മണികണ്ഠൻ മഠത്തിൽ, പ്രസാദ്, ദിലീപ് പാഞ്ചജന്യം, പുഷ്പ ദിലീപ്, സംഗീത ചന്ദ്രൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |