SignIn
Kerala Kaumudi Online
Thursday, 25 April 2024 6.30 AM IST

മികച്ച കുട്ടികർഷകന് കുട്ടി പൊലീസിന്റെ ആദരവ്

farmer
മികച്ച കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ട ആദിത്യനെ അഗളി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റും ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളും ചേർന്ന് ആദരിക്കുന്നു.

അഗളി: അഗളി പഞ്ചായത്തിലെ മികച്ച കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ട ആദിത്യനെ അഗളി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റും ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളും അനുമോദിച്ചു. കൃഷി ഭവനിൽ കുട്ടി പൊലീസുകാർ നേരിട്ടത്തി സല്യൂട്ട് ചെയ്തു. അഗളി പഞ്ചായത്തിലെ കാരറ ഗവ.യു. പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. ഏലം, കുരുമുളക്, വാഴ, ജാതി എന്നിവയുണ്ടെങ്കിലും പച്ചക്കറികൃഷിയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. കൃഷിഭവനിൽ നടന്ന ചടങ്ങിൽ കൃഷി ഉദ്യോഗസ്ഥരായ പി. വിജയകുമാർ, എസ്. ലക്ഷ്മി, ഇന്ദിര റാണി, വീബി അമ്പു, അഗളി സ്‌കൂൾ എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ടി. സത്യൻ, കെ. ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.