SignIn
Kerala Kaumudi Online
Friday, 19 April 2024 4.23 AM IST

എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ' നീർമാതളം' സമാപിച്ചു

camp
നീർമാതളം സപ്ത ദിന സഹവാസ ക്യാമ്പിന്റെ സമാപന യോഗത്തിൽ മന്ത്രി കൃഷ്ണൻകുട്ടി സംസാരിക്കുന്നു.

തത്തമംഗലം: ഗവ. എസ്.എം.വി.എച്ച്.എസ് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ (വി.എച്ച്.എസ്.ഇ വിഭാഗം) സപ്ത ദിന സഹവാസ ക്യാമ്പ് 'നീർമാതളം' സമാപിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭാ വൈസ് ചെയർമാൻ ശിവകുമാർ ഉദ്ഘാടനം ചെയ്തു. 'ദൃഢഗാത്രം' ഭവന സന്ദർശനവും സൗജന്യ ഷുഗർ, ബി.പി പരിശോധനയും 'സമജീവനം' സമത്വ കാമ്പെയിൻ, ജെന്റർ പാർലിമെന്ററി എന്നിവയും നടന്നു.

മന്ത്രി കൃഷ്ണൻകുട്ടി ക്യാമ്പിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 'തിരംഗാ പ്രയാൺ' പൊതു ഇടങ്ങൾ ശുചീകരണ ശ്രമദാന പ്രവർത്തനമായി 'സ്വച്ചം അമൃതം' പ്രവർത്തനങ്ങൾ നടന്നു. ലഹരി വിരുദ്ധ സെമിനാർ, 'സജ്ജം' ക്ലാസുകൾ, സ്വയരക്ഷാ ക്ലാസുകളും ഉണ്ടായിരുന്നു.

ഇന്ത്യൻ ബുക്സ് ഒഫ് റെക്കാഡ് നേടിയ അഞ്ചു മോഹൻദാസിന്റെ ചിത്ര രചനാ ക്ലാസ്, രജിതയുടെ ഫയൽ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ് ക്ലാസുകൾ, മുഹമ്മദ് നൗഫലിന്റെ ക്രാഫ്റ്റ് സെക്ഷൻ എന്നിവയും ഉണ്ടായിരുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ മുൻ സൈനികനായ വിനോദിനേയും കർഷക ദിനത്തിൽ ഏറ്റവും വലിയ നവര ഫാമായ യു.എൻ.എഫ് സന്ദർശിക്കുകയും ഉടമ നാരായണൻ ഉണ്ണിയെ ആദരിക്കുകയും ചെയ്തു. തത്തമംഗലത്തിലെ ഇന്ത്യൻ റെഡ് ക്രോസ് ' മാതൃ സദനം ' വയോജന കേന്ദ്രത്തിലെ അമ്മമാരെ സന്ദർശിച്ചു.
പി.ടി.എ പ്രസിഡന്റ് ഘോഷ്, വാർഡ് കൗൺസിലർ മധു, എസ്.എം.സി ചെയർമാൻ കണ്ണൻകുട്ടി, എം.പി.ടി.എ പ്രസിഡന്റ് നിഷ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വഹീധാ ബാനൂ, ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ് ലത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കൃഷ്ണപ്രസാദ് പി.എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.