പാലക്കാട്: സഹകരണ സ്ഥാപനങ്ങൾ നാടിന്റെ പ്രയാസങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി പറഞ്ഞു. പാലക്കാട് സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട്ടെ നെൽ കർഷകരെ സഹായിക്കാനും കൊവിഡ് മഹാമാരി ഘട്ടത്തിലും മഹാ പ്രളയത്തിലും ജനങ്ങളെ സഹായിക്കാൻ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള സഹകരണ സ്ഥാപനമാണ് പാലക്കാട് സർവീസ് സഹകരണ ബാങ്കെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് സി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ നവീകരിച്ച ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ നവീകരിച്ച മീറ്റിംഗ് ഹാളിന്റെയും മുൻ എം.പി വി.എസ്.വിജയരാഘവൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ.മുരളീധരൻ, സെയ്ദ് മീരാൻ ബാബു, കെ.ഡി.സുവർണ കുമാർ, സി.രമേഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |