ഒറ്റപ്പാലം: വാണിയംകുളം മാന്നന്നൂർ റെയിൽവേ സ്റ്റേഷനിൽ കാൽനട മേൽപ്പാലത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപമാണ് മേൽപ്പാലം വരുന്നത്. ആകെയുള്ള രണ്ട് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന രീതിയിൽ ഒന്നേകാൽക്കോടി രൂപ ചെലവഴിച്ചാണ് പദ്ധതി.
2019ലെ പ്രളയത്തിലാണ് പ്ലാറ്റ്ഫോം തകർന്നത്. മാന്നന്നൂർ തടയണ തകർന്നതിനെ തുടർന്ന് ഭാരതപ്പുഴ ഗതിമാറി ഒഴുകി റെയിൽവേ സ്റ്റേഷനോടു ചേർന്ന പാടത്തുവരെ വെള്ളമെത്തിയതാണ് പ്ലാറ്റ്ഫോമിന്റെ തകർച്ചയ്ക്ക് കാരണം. പാടത്തോട് ചേർന്ന ചെരിഞ്ഞ ഭാഗം മണ്ണിടിഞ്ഞാണ് പ്ലാറ്റ്ഫോമിന് തകർച്ചയുണ്ടായത്. മേൽപ്പാലം വരുന്നതോടെ കാൽ നടയാത്രക്കാർ അപകടകരമായി റെയിൽവേ പാത മുറിച്ചു കടക്കുന്നതിന് പരിഹാരമാകും.
മേൽപ്പാലമിങ്ങനെ
നിർമ്മാണം പുരോഗമിക്കുന്ന മാന്നന്നൂർ റെയിൽവേ സ്റ്റേഷൻ മേൽപ്പാലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |