അകത്തേത്തറ: ലഹരി മുക്തകേരളം അതാവണം നമ്മുടെ ലക്ഷ്യം എന്ന മുദ്രാവാക്യമുയർത്തി ' നന്മ' അകത്തേത്തറ പ്രചരണ ജാഥ സംഘടിപ്പിച്ചു. ഒലവക്കോട് താണാവിൽ നിന്ന് ആരംഭിച്ച് ഉമ്മിണി അകത്തേത്തറ കല്ലേക്കുളങ്ങര വഴി അക്ഷയസെന്ററിനു മുന്നിൽ ജാഥ സമാപിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. റിട്ട. അസി. എക്സൈസ് കമ്മിഷണർ വി. രാജാസിംഗ് ബോധവത്കരണം നടത്തി. ലീഡ് കോളേജ് ചെയർമാൻ ഡോ.തോമസ് ജോർജ്ജ്, നന്മ സെക്രട്ടറി മനോജ്.കെ.മൂർത്തി, പ്രസിഡന്റ് എസ്.മോഹനൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |