കുഴൽമന്ദം: ബ്ലോക്ക് പഞ്ചായത്തിൽ വിദ്യാർത്ഥിനികൾക്ക് നിർമ്മാണം പൂർത്തീകരിച്ച പഠനമുറികൾ കൈമാറി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗക്കാരായ ബിരുദ വിദ്യാർത്ഥിനികൾക്കാണ് പഠനമുറി സജ്ജമാക്കിയത്. ഗുണഭോക്താക്കളായ 40 വിദ്യാർത്ഥിനികൾക്ക് 80 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന താക്കോൽദാന പരിപാടിയുടെ ഉദ്ഘാടനം കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. സജിത അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എ. ഇന്ദിര, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സിദ്ധിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. സോമദാസൻ, രാജേഷ്കുമാർ, കെ. കുഞ്ഞിലക്ഷ്മി, ലക്ഷ്മിദേവി, സി. സുബ്രഹ്മണ്യൻ, പട്ടികജാതി വികസന ഓഫീസർ കെ. സുന്ദരൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ശശികുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |