പാലക്കാട്: ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് ഓർഗനൈസേഷൻ പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ കല്യാണമണ്ഡപത്തിൽ ടിക്കറ്റ് ചെക്കിംഗ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഓണാഘോഷം സംഘടിപ്പിച്ചു. കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് എം. ശ്രീ ശങ്കറിനെ ചടങ്ങിൽ ആദരിച്ചു. പാലക്കാട് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഡോ. അരുൺ തോമസ് കലത്തിക്കൽ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ ദേശീയ സെക്രട്ടറി എസ്.എം.എസ് മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൊമേർഷ്യൽ മാനേജർ എസ്. സുനിൽകുമാർ, സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് മുതിർന്ന ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറുമായ സി. ഹരിദാസ്, അജി ജോസഫ്, കെ. സജിത്ത്, എ. അനിൽകുമാർ, വി. രാജേഷ്, കെ.എസ് രാജേഷ്, എസ്. മുരളി, എ.എൻ വിജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |