SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.56 AM IST

പട്ടാമ്പി നിള ഷൊർണൂർ ഐ.പി.ടി റോഡ്: അറ്റകുറ്റപ്പണികൾ നാല് ദിവസത്തിനകം പൂർത്തിയാക്കണം

meeting

പാലക്കാട്: പട്ടാമ്പി - നിള - ഷൊർണൂർ ഐ.പി.ടി റോഡ് അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തിയാക്കി നാല് ദിവസത്തിനകം ഗതാഗതയോഗ്യമാക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനിയർക്ക് കർശന നിർദ്ദേശം നൽകി. വല്ലപ്പുഴ - നെല്ലായ പ്രദേത്തെ പൊൻമുഖം മലയിൽ പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മൈനിംഗ് ജിയോളജി വകുപ്പിന്റെയും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്തിന് കളക്ടർ യോഗത്തിൽ നിർദ്ദേശം നൽകി.

അട്ടപ്പാടി ചുരത്തിൽ മഴയിൽ തകർന്ന കൾവർട്ട് ഉൾപ്പെടുന്ന 52 കിലോമീറ്റർ വരുന്ന ചുരം റോഡ് നിർമ്മാണം വേഗത്തിലാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാവണമെന്ന എൻ. ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത റോഡ് നിർമ്മാണം കേരള റോഡ് ഫണ്ട് ബോർഡ് മുഖേന പൂർത്തിയാക്കാൻ ബന്ധപ്പെട്ട എക്സിക്യൂട്ടിവ് എൻജിനിയർക്കും നിർദേശം നൽകിയിട്ടുണ്ട്. തുടർന്ന് വകുപ്പുകളുടെ പ്രവർത്തന ഫണ്ട് പുരോഗതി വിലയിരുത്തി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എം.എൽ.എമാരായ എ. പ്രഭാകരൻ, പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിൻ, എൻ. ഷംസുദ്ദീൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, സബ് കളക്ടർ ഡി. ധർമ്മലശ്രീ, അസിസ്റ്റന്റ് കലക്ടർ ഡി.രഞ്ജിത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

കുടിവെള്ള പ്രശ്നത്തിന് പരിഹാരം വേണം

കൊവിഡ് മരണ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് നേരിട്ടുള്ള അപേക്ഷകൾ പരിഗണിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി റീത്ത അറിയിച്ചു. പട്ടാമ്പി ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണ ടെൻഡർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ജലജീവൻ മിഷന്റെ പ്രവൃത്തികൾ നടക്കുന്ന കൈപ്പുറം, ചെമ്പ്ര, തിരുവേഗപ്പുറ, ഓങ്ങല്ലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ഉറപ്പാക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എയും വാട്ടർ അതോറിറ്റി പൊളിച്ച പഞ്ചായത്ത് റോഡുകളുടെ പുനർനിർമ്മാണം പൂർത്തിയാക്കുകയും പ്രസ്തുത പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് പി. മമ്മിക്കുട്ടി എം.എൽ.എയും യോഗത്തിൽ ആവശ്യപ്പെട്ടു.

തസ്തിക നികത്തണം
ശ്രീകൃഷ്ണപുരം ലക്ഷംവീട് കോളനിയിൽ പണ്ടാരം, തണ്ടാൻ സമുദായക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച് ലാൻഡ് റവന്യൂ കമ്മിഷണർക്ക് കത്ത് നൽകിയതായി ഡെപ്യൂട്ടി കളക്ടർ(എൽ.ആർ) യോഗത്തിൽ അറിയിച്ചു. ജില്ലയിലെ കൃഷി ഓഫീസർമാരില്ലാത്ത 31 പഞ്ചായത്തുകളിലും തസ്തിക നികത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും എൻ. ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.