ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ അക്ഷരശ്രീ എ.എൽ.പി സ്കൂളിൽ മുഴുവൻ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് രക്ഷാകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനഅദ്ധ്യാപക അവാർഡ് ജേതാവ് സി.സി. ജയശങ്കർ ക്ലാസ് നയിച്ചു. പഠനകാര്യത്തിൽ രക്ഷിതാക്കളുടെ ഇടപെടൽ, കുട്ടികളോടുള്ള ഇടപെടലിന്റെ സ്വഭാവം, പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ റോൾ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. പ്രധാനദ്ധ്യാപകൻ പി.വി.ശശിധരൻ, പി.ബിജി, കെ.പ്രവിത, എ.രോഹിണി, മാതൃസംഗമം കൺവീനർ പി.സജിത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |