SignIn
Kerala Kaumudi Online
Friday, 29 March 2024 7.38 AM IST

എലപ്പുള്ളി പഞ്ചായത്തിലെ എല്ലാ വീടുകളും ഗൂഗിൾ മാപ്പിലേക്ക്

elappully

പാലക്കാട്: എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തുന്നു. പാലക്കാട് അഹല്യ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളും പഞ്ചായത്തിലെ വാർഡ് മെമ്പർമാരും അങ്കണവാടി ജീവനക്കാരും ആശ വർക്കർമാരും ഒത്തുചേർന്ന് പഞ്ചായത്തിലെ എല്ലാ വീടുകളും സർവ്വേ നടത്താനും പഞ്ചായത്തിൽ ലഭ്യമായിട്ടുള്ള മനുഷ്യ വിഭവം, പ്രകൃതി വിഭവം, ജല വിഭവം, മറ്റു വിഭവങ്ങൾ എന്നിവയെ കുറിച്ച് പഠിക്കാനും ഇന്നലെ മുതൽ വിപുലമായ സർവ്വേ ആരംഭിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ കുമാർ സ്വാഗത ചെയ്തു. അഹല്യ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ആർ.ശ്രീമഹാദേവൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഡോ. ശുദ്ധോദനൻ, ബിന്ദു വളൂർ എന്നിവർ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രതിനിധികളായ ഡി. രമേശ്, അപ്പുകുട്ടൻ, ഗിരീഷ് ബാബു, അനിത, സതീഷ് കുമാർ, സുമതി, സരോജ, ഹരിദാസൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, GOOGLE MAP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.