ചെർപ്പുളശ്ശേരി: ചളവറ കുബേര ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് 15 വയസിൽ താഴെയുള്ളവർക്കായി നടന്ന സംഗീത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ രണ്ടുപേർ വീതം പങ്കിട്ടു.
ഒന്നാം സ്ഥാനം മണ്ണാർക്കാട് നിന്നുള ദിയ സന്തോഷും, അനങ്ങനടിയിൽ നിന്നുള്ള ദേവികയും പങ്കിട്ടു. ശ്രീകൃഷ്ണപുരം സ്വദേശികളായ വൈഷ്ണവിയും, ശിവന്യയും രണ്ടാം സ്ഥാനം പങ്കിട്ടു. നെല്ലായയിൽ നിന്നുള്ള അമൃത മുരളിയും അഭിരാം എസ്. ഉണ്ണിയും മൂന്നാം സ്ഥാനം പങ്കിട്ടു. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ചെയർമാൻ ഡോ. ടി.പി.ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ, ഉഷ ജയകൃഷ്ണൻ, ജീഷ ജയകൃഷ്ണൻ, ദുർഗ ജിതിൻ എന്നിവർ മത്സരാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |