SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.48 PM IST

സൗജന്യ തൊഴിൽ മേള ഇന്ന് ശ്രീകൃഷ്ണപുരത്ത്

job

ശ്രീകൃഷ്ണപുരം: റോട്ടറി ക്ലബ് ശ്രീകൃഷ്ണപുരവും ജിടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും സംയുക്തമായി ഇന്ന് സംഗീത ശില്പം ഓഡിറ്റോറിയത്തിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് നാലു വരെ നടക്കുന്ന മേള കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന കമ്പനികൾക്കും ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്. 30ൽ അധികം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പ്ലസ് ടു, ഡിഗ്രി, പി.ജി തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും നാല് അഭിമുഖങ്ങളിൽ വരെ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾക്ക് https://g5.gobsbank.com/jobfair എന്ന ലിങ്കിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർ അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റ അഞ്ച് കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ രണ്ട് എണ്ണം, ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെങ്കിൽ എൻട്രി പാസ്സ് എന്നീ രേഖകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: ജിടെക് ശ്രീകൃഷ്ണപുരം: 9447179113, റോട്ടറി ക്ലബ് ശ്രീകൃഷ്ണപുരം: 9447837384.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.