SignIn
Kerala Kaumudi Online
Thursday, 25 April 2024 12.30 PM IST

ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു

scooter

കേരളശ്ശേരി: കുണ്ടളശ്ശേരിയിൽ ഒരു വർഷമായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു. കുണ്ടളശ്ശേരി ചക്കാംകുന്ന് വീട്ടിൽ സി.കെ.ഹനീഫയുടെ ഉടമസ്ഥതയിലുള്ള ആമ്പിയർ റിയോ ഇലക്ട്രിക് സ്‌കൂട്ടാറാണ് പൊട്ടിത്തെറിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ വൻ ദുരന്തം ഒഴിവായി. സ്‌കൂട്ടർ ചാർജ് ചെയ്ത് പത്തു നിമിഷത്തിനു ശേഷമാണ് ഉഗ്രൻ ശബ്ദത്തോടെ പൊട്ടി തെറിച്ചത്. ഇതോടെ വീട്ടുകാർ ഭയന്ന് വീടിനു പുറത്തിറങ്ങിയോടി. തുടർന്നും ചെറിയ ശബ്ദത്തിൽ പൊട്ടിത്തെറി തുടർന്നു. നിമിഷങ്ങൾക്കകം സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു. വാഹനം നിർത്തിയിട്ടതിന് സമീപത്തെ ജനലും അരികിലുള്ള കിടക്കയും പൂർണമായും കത്തി ചാമ്പലായി. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു. 2021 ആഗസ്റ്റിലാണ് സ്‌കൂട്ടർ വാങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SCOOTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.