SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.03 PM IST

യു.എം.സി സംസ്ഥാന കൗൺസിൽ യോഗവും ആർദ്രം പദ്ധതി ഉദ്ഘാടനവും

umc

പാലക്കാട്: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗവും വ്യാപാരികൾക്കുള്ള ക്ഷേമ പദ്ധതിയായ ആർദ്രം പദ്ധതിയുടെ ഉദ്ഘാടനവും വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. ജോബീസ് മാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു.

വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 300-ഓളം ജനറൽ കൗൺസിൽ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ആർദ്രം വ്യാപാരി ക്ഷേമ പദ്ധതിയിൽ അംഗങ്ങളാകുന്ന ഓരോ വ്യാപാരിക്കും ഏതുവിധത്തിൽ മരണപ്പെട്ടാലും 10 ലക്ഷം രൂപ കുടുംബത്തിന് ലഭിക്കും. ചികിത്സ ആവശ്യമായ വ്യാപാരികൾക്ക് പദ്ധതി വഴി 5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.

യു എം.സി ജില്ലാ കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ച പാലക്കാട് ഡിസ്ട്രിക്ട് മർച്ചന്റ്സ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം എ.പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. സംഘടനാ വാർഷികത്തിന്റെ ഭാഗമായി പൊതു സമൂഹത്തിനായി യു.എം.സി യൂണിറ്റുകൾ നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.എം.സി സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം കെ.പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു.

യു.എം.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.സെബാസ്റ്റ്യൻ, ആർദ്രം പദ്ധതിയുടെ ചെയർമാൻ സി.എച്ച്.ആലികുട്ടി ഹാജി, പി.എം.എം.ഹബീബ്, പ്രസാദ് ജോൺ മാമ്പ്ര, ടി.കെ.ഹെൻട്രി, വി.എ.ജോസ് ഉഴുന്നാലിൽ, കെ.എസ്.രാധാകൃഷ്ണൻ, നിജാം ബഷി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, UMC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.