കൂറ്റനാട്: ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് യുവാക്കളുടെ നേതൃത്വത്തിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മതുപ്പുള്ളി, പെരിങ്ങോട് സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. 18 ടീമുകൾ പങ്കെടുത്തു. എല്ലാവരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സഹൃദയ ലൈബ്രറി പ്രസിഡന്റ് സി. മൂസ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മത്സരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.പി. മണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എം. സലീം, ഇ.വി. മുഹമ്മദ് മനോജ്, പി. ഹനീഫ ഹൈദരലി, ക്ലബ് സെക്രട്ടറി സി.പി. ഷക്കീർ, പ്രസിഡന്റ് പി. ഷാജി, എ.ഷമീർ, എ.അബ്ദുൾ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനം എം.കെ. ഷൗക്കത്തലി, എം.കെ. മൊയ്തുണ്ണി, വി.വി. സലീം, എ. കബീർ പി.വി. ഹസ്സൻ എന്നിവർ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |