ശ്രീകൃഷ്ണപുരം: പഞ്ചായത്ത് 2022- 23 വർഷിക പദ്ധതിയിൽ ഉൾപെടുത്തി വയോജനങ്ങൾക്കുള്ള വയോ സൗഖ്യം പദ്ധതിയുടെ ഉദ്ഘാടനം കെ. പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അദ്ധ്യക്ഷത വഹിച്ചു. 60 വയസ് പിന്നിട്ട പഞ്ചായത്തിലെ വൃദ്ധരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഡോക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ഡിസ്പെൻസറി വഴി സൗജന്യമായി മരുന്നു വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോ സൗഖ്യം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരൻ, കെ. സുമതി, എം. ഗിരിജ, സി. ഹരിദാസൻ, കെ.കെ. ലിനി, എസ്. രാജശ്രീ, സി. ജയശ്രീ, ലീല. സി, മെഡിക്കൽ ഓഫീസർ എൻ. ഷിഹാബുദ്ധീൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |