SignIn
Kerala Kaumudi Online
Friday, 19 April 2024 9.25 PM IST

ബാലൻ കെ.നായർ നാടകോത്സവത്തിന് ഇന്ന് തുടക്കം

drama

ഷൊർണൂർ: പ്രഭാതം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 16-ാമത് ബാലൻ കെ. നായർ നാടകോത്സവം ഇന്ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. നവംമ്പർ 10 നാണ് നാടകോത്സവം സമാപനം. ഷൊർണൂർ കെ.വി.ആർ ഹൈസ്‌കൂളിൽ സജ്ജമാക്കിയ വേദിയിലാണ് നാടകോത്സവം അരങ്ങേറുന്നത്. പി. മമ്മിക്കുട്ടി എം.എൽ.എ, സിനിമാ താരം സന്തോഷ് കീഴാറ്റൂർ, ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. ആദ്യ നാടകം 30ന് രാത്രി 7ന് കൊച്ചിൻ ചൈത്ര താരയുടെ 'ഞാൻ' അരങ്ങേറും. 31ന് തിരുവനന്തപുരം ശ്രീ നന്ദനയുടെ ബാലരമ, ഒന്നിന് കായംകുളം ദേവാ കമ്മ്യൂണിക്കേഷന്റെ ആറു വിരലുള്ള കുട്ടി. രണ്ടിന് കോഴിക്കോട് സങ്കീർത്തനയുടെ വേട്ട, മൂന്നിന് കോഴിക്കോട് സൃഷ്ടിയുടെ റാന്തൽ, നാലിന് ചങ്ങനാശ്ശേരി അണിയറയുടെ നാല് വരിപ്പാത, അഞ്ചിന് ആലപ്പി തിയറ്റേഴ്സിന്റെ മഴ നനയാത്ത മക്കൾ. ആറിന് അമ്പലപ്പുഴ സാരഥിയുടെ സമം, ഏഴിന് കാളിദാസ കലാകേന്ദ്രയുടെ ചന്ദ്രികക്കുമുണ്ടൊരു കഥ, എട്ടിന് തിരുവനന്തപുരം നമ്മൾ നാടക്കാർ തിയറ്ററിന്റെ മധുരനെല്ലിക്ക, ഒമ്പതിന് തിരുവനന്തപുരം സോപാനത്തിന്റെ തീവണ്ടി.നവംമ്പർ 10ന് സമാപന ദിവസം തിരുവനന്തപുരം സർഗ്ഗ സാരഥി തിയറ്റേഴ്സിന്റെ നാടകം ലേബർ കോഡ് എന്നിവ അരങ്ങേറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.