പാലക്കാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസായ ജവഹർ ഭവനിൽകൂടിയ പാലക്കാട് നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പൊലീസിന്റെ അഴിഞ്ഞാട്ടവും ഗുണ്ടായിസവും നിയന്ത്രിക്കുന്നതിൽ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ സമീപനങ്ങൾക്കെതിരെ നവംബർ മൂന്നിന് നടക്കാനിരിക്കുന്ന കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, യു.ഡി.എഫ് ജില്ല കൺവീനർ പി.ബാലഗോപാൽ, പി.ആർ.പ്രസാദ്, സി.ബാലൻ, രാജേശ്വരി ജയപ്രകാശ്, പ്രകാശൻ കാഴ്ചപറമ്പിൽ, കെ.ഐ.കുമാരി, സുധാകരൻ പ്ലാക്കാട്ട്, പി.എച്ച്.മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |