കൊല്ലങ്കോട്: സബ് ട്രഷറിക്ക് സമീപം നിർമ്മാണം പൂർത്തീകരിച്ച ഫയർസ്റ്റേഷൻ കെട്ടിടം 14ന് 11മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിലവിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ മുറിയിലാണ് താൽക്കാലികമായി ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് കെ.ബാബു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, കെ. സത്യപാൽ, കെ. ബേബി സുധ, കെ. മണികണ്ഠൻ, ബബിത ജയൻ, റീജ്യണൽ ഫയർ ഓഫീസർ കെ.കെ. ഷിജു, ജില്ലാ ഫയർ ഓഫീസർ ടി. അനൂപ്, കൊല്ലങ്കോട് ഫയർ അസിസ്റ്റന്റ് ഓഫീസർ ആർ. രമേഷ്, വി. പ്രണവ് എന്നിവർ സംസാരിച്ചു.
ചെലവ് 3.20 കോടി രൂപ
ട്രഷറി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലം 2013ലാണ് അഗ്നിശമന സേന വകുപ്പ് ഏറ്റെടുത്തത്. എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3.20 കോടി രൂപ ഉപയോഗിച്ച് അഞ്ച് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്.
ഏറെ പ്രയോജനം
എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട, വടവന്നൂർ, പല്ലശ്ശന, നെന്മാറ, നെല്ലിയാമ്പതി പഞ്ചായത്തുകൾക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |