കൊല്ലങ്കോട്: മുതലമട വെള്ളാരൻ കടവ് പലകപ്പാണ്ടി കനാലിന് സമീപം മാവിൻ തോട്ടത്തിൽ നിന്നും പിടികൂടിയ രാജവെമ്പാലയെ മലമ്പുഴ സ്നേക്ക് പാർക്കിലേക്ക് കൊണ്ടുപോയി. അയ്യപ്പൻപാറ, ഫാറൂക്കിന്റെ മാവിൻ തോട്ടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം 10 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. കൊല്ലങ്കോട്, വനം വന്യജീവി വകുപ്പ് ജീവനക്കാർ സ്ഥലത്ത് എത്തിയെങ്കിലും പാമ്പിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മലമ്പുഴ സ്നേക്ക് പാർക്കിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി. മണികണ്ഠന്റെ നേതൃത്വത്തിലാണ് പാമ്പിനെ പിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |