SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.40 PM IST

ലഹരിക്കെതിരെ ഉണർത്തുപാട്ടുമായി കോട്ടോപ്പാടത്ത് ജനസദസ്

lahari

മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്‌കൂളിന്റെയും കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മയുടെയും സഹകരണത്തോടെ നടത്തുന്ന 'ലഹരിക്കെതിരെ നാടുണരുന്നു' കാമ്പയിന്റെ ഭാഗമായി കോട്ടോപ്പാടം സെന്ററിൽ ലഹരി വിരുദ്ധ ജനസദസ് സംഘടിപ്പിച്ചു. എൻ.സി.സി, എൻ.എസ്.എസ് കേഡറ്റുകളും കുടുംബ ശ്രീ, ഹരിത കർമ്മ സേന, കോട്ടോപ്പാടം എഫ്.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കേഴ്സ് ഉൾപ്പെടെ നൂറ് കണക്കിനാളുകൾ ലഹരി വിരുദ്ധ ബോധവത്കരണത്തിൽ പങ്കാളികളായി. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.എം. ദേവദാസൻ ജനസദസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അദ്ധ്യക്ഷത വഹിച്ചു. കല്ലടി അബൂബക്കർ, അഡ്വ.ടി.എ. സിദ്ദീഖ്, എ.അസൈനാർ, കെ. രാമചന്ദ്രൻ, എൻ. ചന്ദ്രശേഖരൻ, സൈനുദ്ദീൻ താളിയിൽ, ഹമീദ് കൊമ്പത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മ ഭാരവാഹികളായ പറമ്പത്ത് മുഹമ്മദലി, സെക്രട്ടറി പി.എം. മുസ്തഫ, സജി ജനത തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ സന്ദേശമുയർത്തി പയ്യനെടം കലാക്ഷേത്ര നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.