ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ മുഴുവൻ ഗവ. എൽ.പി സ്കൂളുകളിലും പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കുലിക്കിലിയാട് ഗവ.എൽ.പി
സ്കൂളിൽ വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.രജിത, പി.എ.തങ്ങൾ, കെ.എം.ഹനീഫ, കെ.കെ.ഷൗക്കത്ത്, സമീറ സലീം, അനസ്, സി.വിജിത സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |