SignIn
Kerala Kaumudi Online
Friday, 19 April 2024 11.24 PM IST

അക്ഷരശ്ലോകത്തിൽ അഗജയ്ക്ക് അമ്മയാണ് ഗുരു

agaja-radhika
അഗജയും അമ്മ രാധികയും

ഒറ്റപ്പാലം: യു.പി വിഭാഗം മലയാളം, സംസ്കൃതം അക്ഷരശ്ലോകത്തിൽ എ.അഗജ എന്ന ആറാം ക്ലാസുകാരിയുടെ ഇരട്ടനേട്ടത്തിൽ തിളങ്ങി അമ്മയും അദ്ധ്യാപികയും അക്ഷരശ്ലോകത്തിൽ ഗുരുവുമായ ആർ.രാധിക. ചുനങ്ങാട് എ.വി.എം.എച്ച്.എസ്.എസിലെ സയൻസ് അദ്ധ്യാപികയായ രാധിക മലയാളം, സംസ്കൃതം അക്ഷരശ്ലോകത്തിൽ തുടർച്ചയായി സംസ്ഥാന ജേതാവായിരുന്നു. ഇതേ സ്കൂളിൽ പഠിക്കുന്ന മകൾ അഗജയ്ക്ക് ജില്ലാ കലോത്സവത്തിൽ ലഭിച്ച നേട്ടത്തിന്റെ സന്തോഷത്തിലാണ് ഈ അദ്ധ്യാപിക.

അഗജയുടെ ആദ്യ സ്കൂൾ കലോത്സവമാണിത്. നേരത്തെ എൽ.പി വിഭാഗം മലയാള പദ്യം, ലളിതഗാനം, കഥ പറച്ചിൽ എന്നിവയിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. നാലാമത്തെ വയസുമുതലാണ് അഗജ അക്ഷരശ്ലോകം പഠിച്ചു തുടങ്ങിയത്. നിലവിൽ രാമചന്ദ്ര അയ്യരുടെ കീഴിലാണ് പരിശീലനം. കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം എന്നിവയും അഭ്യസിക്കുന്നുണ്ട്. ആർ.അമിത്താണ് പിതാവ്. സഹോദരി സഹജ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.