ചിറ്റൂർ: ഗാന്ധിജിയെ മാതൃകയാക്കി വിദ്യാർത്ഥികൾ വളരണം. കൂടെയുള്ളവരുടെ വിഷമങ്ങൾ മനസിലാക്കി നന്മ ചെയ്യുന്നവരായി വിദ്യാർത്ഥികൾ മാറണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കോഴിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ് അദ്ധ്യക്ഷനായി. എൻ.എസ്.എസ് മദ്ധ്യമേഖല റീജിയണൽ കൺവീനർ ഡോ. എൻ.രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് ഡി.ജോസി ബ്രിട്ടോ, പ്രിൻസിപ്പൽ എ.റീന, വിജയൻ, കെ.ചിന്നസ്വാമി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |