SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.21 PM IST

അവഗണന അവസാനിപ്പിക്കണമെന്ന്

pre-primery

കടമ്പഴിപ്പുറം: പ്രീപ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപികമാർക്ക് സർവീസ് അംഗീകരിച്ച് ശമ്പള സ്കെയിൽ അനുവദിക്കുമെന്ന സർക്കാർ വാഗ്ദാനം പാഴ്വാക്കായെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഏഴ് വർഷമായിട്ടും ഇത് നടപ്പിലാക്കാൻ സർക്കാർ വിമുഖത കാണിക്കുകയാണെന്നും സ്‌കൂളുകളിൽ ഭൂരിഭാഗം കുട്ടികൾക്കും ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവ അനുവദിക്കുന്നില്ലെന്നും ഈ അവഗണന അവസാനിപ്പിക്കണമെന്നും കടമ്പഴിപ്പുറം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സംസ്ഥാന നിർവ്വാഹക സമിതി അംഗം വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എ.ഹരിദാസൻ അദ്ധ്യക്ഷനായി. കെ.സി.മുരളീധരൻ, കെ.ആർ.സുജേഷ്, എ.വിനീത്, അബ്ദുൾ ജലീൽ, സി.ജി.ഗീത സംസാരിച്ചു. ഭാരവാഹികൾ: സി.സുരേഷ് (പ്രസിഡന്റ്), സി.പുരുഷോത്തമൻ (സെക്രട്ടറി) എം.കൃഷ്ണദാസ് (ട്രഷറർ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.