കോങ്ങാട്: കേരളശ്ശേരി എട്ടാം വാർഡിൽ നിന്ന് ജനപ്രതിനിധിയായി വിജയിച്ചതിന്റെ രണ്ടാം വാർഷികത്തിൽ വാർഡ് മെമ്പർ പി.രാജീവിന്റെ നേതൃത്വത്തിൽ നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിച്ചു. മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായി ബാംഗ്ലൂരിലെ ഉത്തിഷ്ഠ സേവാ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ആദ്യഘട്ടത്തിൽ തുന്നൽ പരിശീലന കേന്ദ്രം ആരംഭിച്ചത്. ജില്ലാ ആശുപത്രിയിലെ ഫിസിഷ്യനും സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ.ശ്രീറാം ശങ്കർ ഉദ്ഘാടനം ചെയ്തു.
ഉത്തിഷ്ഠ പ്രതിനിധി സി.എം.വിവേക് മുഖ്യാതിഥിയായി. നിലവിൽ അഞ്ച് തുന്നൽ മെഷീനുകളാണ് പരിശീലനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. സൗജന്യ നിരക്കിലായിരിക്കും പരിശീലനം. വാർഡ് മെമ്പർ കെ.പി.പ്രീത, വി.സി ബാലകൃഷ്ണൻ,എ.രാജൻ, എൻ.സി.സൗദാമിനി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |