മണ്ണാർക്കാട്: എം.എൽ.എയുടെ 2021-22 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന പദ്ധതിയിൽ നിന്നും 20ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച തെങ്കര ഗ്രാമ പഞ്ചായത്തിലെ തത്തേങ്ങലം കുടിവെള്ള പദ്ധതി അഡ്വ.എൻ. ഷംസുദ്ദീൻ എം.എൽ.എ നാടിന് സമർപ്പിച്ചു. തത്തേങ്ങലം നിവാസികളുടെ ഒരു പാട് കാലത്തെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമായി. ചടങ്ങിൽ തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രീത, വാർഡ് മെമ്പർ നജ്മുന്നീസ, റഷീദ് കോൽപ്പാടം, സി.പി.അലി, സലാം മാസ്റ്റർ, മജീദ്, ടി.കെ.ഫൈസൽ, ഹംസ, അബ്ബാസ് കൈതച്ചിറ, സൈനുദ്ദീൻ കൈതച്ചിറ, ടി. കെ.ഹംസക്കുട്ടി, ഹാരിസ്,മൊയ്തീൻ വാഫി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |