SignIn
Kerala Kaumudi Online
Friday, 29 March 2024 6.48 PM IST

നിറമാല ഉത്സവത്തിനിടെ ആനയിടഞ്ഞു

elephant

വടക്കഞ്ചേരി: കിഴക്കഞ്ചേരി തിരുവറ ക്ഷേത്രത്തിൽ നിറമാല ഉത്സവത്തിനിടെ ആനയിടഞ്ഞു. ഒരാൾക്ക് പരിക്ക്. ആറ്ബൈക്കുകളും ക്ഷേത്രത്തിന്റെ മേൽക്കൂരയും തകർത്തു. നിറമാല മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ നടന്ന സ്വാമി എഴുന്നെള്ളത്തിനിടെയാണ് മൂന്ന് ആനകളിൽ ഒരെണ്ണം ഇടഞ്ഞത്. കുണ്ടുകാട്ടിൽ നിന്നും ആരംഭിച്ച എഴുന്നെള്ളത്ത് ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ പുത്തൂർ ദേവിനന്ദൻ എന്ന ആന ഇടയുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആന ഇടഞ്ഞതോടെ ആനപ്പുറത്ത് നിന്നും ചാടിയ ആലത്തൂർ കാട്ടുശ്ശേരി ഗിരീഷിന്(35) പരിക്കേറ്റു. ഇയാളെ വടക്കഞ്ചേരി നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടഞ്ഞ ആന സമീപത്തെ രണ്ട് ആനകളെയും ഇടിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി ചിതറിയോടി. പകൽ 12 മണിയോടു കൂടിയാണ് ആനയെ തളച്ചത്. ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന ആറ് ബൈക്കുകളും ക്ഷേത്രത്തിന് പുറത്തെ നാഗ പ്രതിഷ്ഠയുടെ മേൽക്കൂരയും ആന തകർത്തു. ഇടഞ്ഞ ആനയുടെ പാപ്പാൻമാരായ വാസവും പ്രസാദും മറ്റ് ആനയുടെ പാപ്പാൻമാരും ചേർന്നാണ് ആനയെ ക്ഷേത്രത്തിന് സമീപം തളച്ചത്. സംഭവമറിഞ്ഞ് വടക്കഞ്ചേരി എസ്.ഐ കെ.വി.സുധീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തി. ഉച്ചക്ക് ശേഷം നടന്ന ശീവേലി എഴുന്നെള്ളത്തിന് ആനകളെ ഒഴിവാക്കി. കഴിഞ്ഞ ശനിയാഴ്ച വണ്ടാഴി ചന്ദനാം പറമ്പിലും ആനയിടഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ELEPHANT, ATTACK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.