ചിറ്റൂർ: ബ്ലോക്ക് പഞ്ചായത്തിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വാട്ടർ എ.ടി.എം പദ്ധതിക്ക് തുടക്കമാകുന്നു. കുഴൽ കിണറിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റർ ടാങ്കിൽ സംഭരിച്ച് വാട്ടർ എ.ടി.എം വഴി നൽകുന്നതാണ് പദ്ധതി. നല്ലേപ്പിള്ളി, വടകരപ്പതി, എരുത്തേമ്പതി, പൊൽപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകളുടെ കോമ്പൗണ്ടിലും കൊഴിഞ്ഞാമ്പാറ യു.പി സ്കൂൾ കോമ്പൗണ്ടിലുമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം ചെലവഴിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ഒരു യൂണിറ്റിന് അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി ഉദ്ഘാടനം ഫെബ്രുവരിയോടെ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ് അറിയിച്ചു. ജില്ലയിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എ.ടി.എം പദ്ധതി തേങ്കുറുശ്ശി പഞ്ചായത്തിലും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |